എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ. ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങളും ജാ​ഗ്രതയും കടുപ്പിച്ചിരിക്കയാണ്. പ്രതിരോധ പ്രവർത്തനവും സാഹചര്യങ്ങളും വിലയിരുത്താൻ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി യോ​ഗം ചേരും.

യുഎഇയിൽ നിന്ന് വന്ന 38 വയസുകാരനായ എടവണ്ണ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വിദേശത്തുനിന്ന് എത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചികിത്സയും ഐസൊലേഷൻ സൗകര്യവുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

spot_img

Related news

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...

ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ നോക്കുന്നവര്‍ ഒറ്റപ്പെടും; പിളര്‍പ്പുണ്ടാവില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന്...

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...