കടലുണ്ടി മണ്ണൂർ വളവിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്ക്

കടലുണ്ടി മണ്ണൂർ പഴയ ബാങ്ക് സ്റ്റോപ്പിനു സമീപം സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.
ഇരുപതോളം പേർക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിൻ്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും ഉടുപ്പിയിലേക്ക് പോകുന്ന കോഹിനൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഫറോക്ക് മണ്ണൂര്‍ വളവ് പൂച്ചേരിക്കുന്നിനും പഴയ ബാങ്ക് സ്റ്റോപ്പിനും ഇടയിലാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളും യാത്രക്കാരുമാണ് ആദ്യം രക്ഷാ പ്രവർത്തനം തുടങ്ങിയത്. നിയന്ത്രണം വിട്ട്ഫൂട്ട്പാത്തും ഇലക്ടിക്ക് പോസ്റ്റുകളും തകർത്ത ബസ്സ് താഴേക്ക് മറിയുകയായിരുന്നു. ഫറോക്ക് പോലീസും ഹൈവേ പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഇലക്ടിക്ക് പോസ്റ്റിലും മരത്തിലും തട്ടി താഴെ കൊക്കയിലേക്ക് മറിയാതിരുന്നത് കാരണം വൻ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുത്തു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...