മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കണമെങ്കില്‍ കെട്ടിവെക്കേണ്ട തുക വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു. മുസിലിപ്പാലിറ്റിയില്‍ 4000 രൂപയും കോര്‍പ്പറേഷനില്‍ 5000 രൂപയുമായാണ് നിശ്ചയിച്ചത്. നേരത്തെ ഇത് യഥാക്രമം 2000 രൂപയും 3000 രൂപയുമായിരുന്നു. പട്ടികജാതിപട്ടിക വര്‍ഗക്കാരായ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട നിക്ഷേപം നിര്‍ദിഷ്ട തുകയുടെ പകുതിയാണ്. മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുതല്‍ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് തുക വര്‍ധിപ്പിച്ചത്. പഞ്ചായത്ത് രാജ് നിയമത്തില്‍ സമാനഭേദഗതി വരുത്തി ഗ്രാമപഞ്ചായത്തിന് 2000 രൂപ, ബ്ലോക്ക് പഞ്ചായത്തിന് 4000 രൂപ, ജില്ലാ പഞ്ചായത്തിന് 5000 രൂപ എന്നിങ്ങനെ നിക്ഷേപ തുക വര്‍ധിപ്പിച്ചിരുന്നു.

spot_img

Related news

അൾട്രാവയലറ്റ് ഭീഷണിയിൽ ജാഗ്രത; സൂര്യാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നത് സൂര്യാഘാതമടക്കമുള്ള...

യുഡിഎഫിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ലീഗിന് അതൃപ്തി, ഹൈക്കമാൻഡ് ഇടപെടുന്നു

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, യുഡിഎഫ്...

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ താപനില വൻതോതിൽ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും...

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി ഫലം...

കോഴിക്കോട് 13-ൽ 13-ഉം യുഡിഎഫ് നേടും; ആത്മവിശ്വാസവുമായി മുസ്ലിം ലീഗ്

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന്...