സിഎൻജി ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് 445 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 455 കോടി രൂപ അനുവദിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പുതിയ സി എൻ ജി ബസുകൾ വാങ്ങാനണ് കെഎസ്ആർടിസിക്ക് സർക്കാർ 445 കോടി അനുവദിച്ചുത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തുക അനുവദിച്ചത്. കിഫ്ബി സഹായത്തോടെ 700 സിഎൻജി ബസുകൾ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. അതേ സമയം യോഗത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചർച്ച ചെയ്തില്ല. മെയ് 18 കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തെ ശമ്പള വിതരണം നടന്നിട്ടില്ല. ഇരുപതാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്നായിരുന്നു കെഎസ്ആർടിസിയുടെ അനൗദ്യോഗിക ഉറപ്പെങ്കിലും ഇതുവരെ വായ്പയെടുക്കുന്നതിനായി സർക്കാർ സഹായം ഉണ്ടായിട്ടില്ല. ഉടൻ തന്നെ സ്വയം വായ്പ കണ്ടെത്താൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെങ്കിൽ ഇരുപതാം തിയതിയും ശമ്പളം എത്തില്ല. 80 കോടിയിലേറെ രൂപയാണ് ശമ്പളം കൊടുക്കാൻ വേണ്ടത്. ഇതിൽ 30 കോടി സർക്കാർ സഹായമായി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 45 കോടി ബാങ്ക് ഓവർ‍ഡ്രാഫ്റ്റെടുത്താണ് ശമ്പളം വിതരണം പൂർത്തിയാക്കിയത്.

അതേസമയം ജീവനക്കാരുടെയെന്ന പേരിൽ കെഎസ്ആർടിസിയുടെ വരുമാനത്തേയും ചിലവിനേയും സംബന്ധിച്ച് പ്രചരിക്കുന്ന കണക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിനായി കെഎസ്ആർടിസിയുടെ വരവും ചെലവും പുറത്ത് വിട്ടു . ചെലവാക്കുന്ന തുകയേക്കാൾ വരവ് ലഭിക്കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് വിശദീകരിക്കാനാണ് കെഎസ്ആർടിസി കണക്കുകൾ നിരത്തിയത്. ഇന്ധന വില വർധനവും ശമ്പള പരിഷ്‌കരണത്തിലൂടെയുള്ള അധിക ബാധ്യതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...