ലൈഫിൽ കിട്ടിയത് 40,000 രൂപ; ‘20,000 കൈക്കൂലി വേണം’, അടുത്ത ​ഗഢു അനുവദിക്കില്ലെന്ന് ഭീഷണി : ഉദ്യോ​ഗസ്ഥനെ കുടുക്കി വീട്ടമ്മ

കൈക്കൂലി  വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ പിടിയിൽ. മലപ്പുറം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ഇടപെടലാണ് വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറെ കുടുക്കിയത്. 

വഴിക്കടവ് സ്വദേശിനിക്ക് ഗ്രാമപഞ്ചായത്ത് വാങ്ങിനൽകിയ വസ്തുവിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിക്കുന്നതിനുള്ള ആദ്യ ഗഢു കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിൽ എത്തിയത്. 40,000 രൂപയാണ് ലഭിച്ചത്. ഇതറിഞ്ഞ നിജാഷ് അടുത്ത ഗഢു തുകകൾ അനുവദിക്കണമെങ്കിൽ ഇരുപതിനായിരം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇരുപതിനായിരം രൂപ കൈക്കൂലി നൽകാനില്ലെന്ന് വീട്ടമ്മ ഇയാളോട് പറഞ്ഞു. പതിനായിരം രൂപ ആദ്യം നൽകാനും പിന്നീട് ബാക്കി തുക നൽകിയാൽ മതിയെന്നുമായിരുന്നു ഇയാൾ പറയുകയായിരുന്നു. 

തുടർന്ന് വീട്ടമ്മ ഈ വിവരം  മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷഫീക്കിനെ അറിയിക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥരുടെ നിർദേശപ്രകാരം നിജാഷിന് നൽകാൻ പതിനായിരം രൂപയുമായി വീട്ടമ്മ ഓഫിസിൽ എത്തി. പരാതിക്കരിയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ നിജാഷിനെ  കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

spot_img

Related news

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...

ഭക്തിയുടെ പെരുമഴയിൽ തലസ്ഥാനം; ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍...