അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ (12) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിൽ അബദ്ധത്തിൽ കൈ തട്ടിയാണ് മരണം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത്. എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.

spot_img

Related news

വില 40 കോടിയോളം രൂപ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയത് അതിമാരക ലഹരിമരുന്ന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക്...

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....

നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ...