പരശുറാം എക്‌സ്പ്രസിന് വള്ളിക്കുന്നില്‍ സ്‌റ്റോപ്; സ്വീകരണം നല്‍കി നാട്ടുകാര്‍

തിരുവനന്തപുരം-മംഗളൂരു പരശുറാം എക്‌സ്പ്രസിന് വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ് അനുവദിച്ചതില്‍ നാടിന് ആഹ്ലാദം. ഇന്നലെ വൈകിട്ട് 4ന് റെയില്‍വേ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ, വൈസ് പ്രസിഡന്റ് കെ.മനോജ് കുമാര്‍, എം.കാരിക്കുട്ടി, പി.പി.അബ്ദുറഹ്മാന്‍, കെ.പി.മുഹമ്മദ്, എം.രവി എന്നിവര്‍ നേതൃത്വം നല്‍കി. മധുരപലഹാരം വിതരണവും ഉണ്ടായി. ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ രാവിലെ മെമു ട്രെയിനിനും സ്വീകരണം നല്‍കിയിരുന്നു. ലോക്കോ പൈലറ്റുമാരെ പൊന്നാട അണിയിച്ചു. യാത്രക്കാര്‍ക്കു മധുരം വിതരണം ചെയ്തു. എം.പ്രേമന്‍, സി.സുബ്രഹ്മണ്യന്‍, പി.ബാബു എന്നിവര്‍ പങ്കെടുത്തു.

spot_img

Related news

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...

പാലപ്പിള്ളിയിൽ കാട്ടാനയാക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ...

ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മുത്തങ്ങ അപകടത്തിൽ മരിച്ച ഫായിസിനും അംനത്തിനും നാടിന്റെ വിട

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര...

സി.പി.ഐ.എം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ...

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസ്; ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ...