ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടുപന്നി പാഞ്ഞടുത്തു; പുനലൂരിൽ തൊഴിലാളി മരിച്ചു

കൊല്ലം: പുനലൂരിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയിൽ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

spot_img

Related news

അമ്മേ ബിഗ് സല്യൂട്ട്! നിയമലംഘകനെ വിറപ്പിച്ച പ്രഭാവതിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ അഭിനന്ദനം; സ്കൂട്ടർ യാത്രികനെതിരെ എംവിഡി നടപടി

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

ശത്രുദോഷം മാറ്റാനെന്ന പേരിൽ ക്രൂരത; 14കാരിയെ പീഡിപ്പിച്ച പൂജാരി പിടിയിൽ

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. എടവിലങ്ങ് സ്വദേശി...

ഗ്യാസ് സിലിണ്ടറിൽ ലീക്കുള്ളത് അറിഞ്ഞില്ല; സ്വന്തമായി ആഹാരം പാകം ചെയ്യാൻ ശ്രമം, 10 വയസ്സുകാരിക്ക് പൊള്ളലേറ്റു

കൊച്ചി: ആലുവ ചൂർണിക്കരയിൽ 10 വയസുകാരിക്ക് പൊള്ളലേറ്റു. ഇതര സംസ്ഥാനക്കാരായ അമിനുൽ-...

വില 40 കോടിയോളം രൂപ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയത് അതിമാരക ലഹരിമരുന്ന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക്...