മലപ്പുറം: കല്‍പകഞ്ചേരിയില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിയാംകിണര്‍ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ്(35) കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. താനൂര്‍ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറില്‍ നാലും ഒന്നും വയസ്സ് പ്രായമുള്ള കുട്ടികളെ കൊലപ്പെടുത്തിയശേഷമാണ് മാതാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 6 മണിക്കാണ് ‘മര്‍ദ്ദനം സഹിക്കാം, മാനസികമായുള്ള പീഡനമാണ് സഹിക്കാന്‍ പറ്റാത്തത്, ഞങ്ങള്‍ പോവുകയാണ് എന്ന് റാഷിദ് അലിയുടെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച് ഭാര്യ സഫ് വ (26) മക്കളായ മര്‍ഷീഹ ഫാത്തിമ, മറിയം എന്നിവരെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി,തൂങ്ങിമരിച്ചത്.