ലോകത്ത് ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ തട്ടിപ്പുകാര്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമും വാട്‌സ്ആപ്പാണ്.എന്നാല്‍, യൂസര്‍മാര്‍ പേടിച്ചിരിക്കേണ്ട പുതിയ വാട്‌സ്ആപ്പ് സ്‌കാം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സൈബര്‍ സെക്യൂരിറ്റി കമ്ബനിയായ ക്ലൗഡ്‌സെകിനെ ഉദ്ധരിച്ചുകൊണ്ട് ഗിസ്‌ചൈനയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഒരൊറ്റ ഫോണ്‍ കോളിലൂടെ യൂസര്‍മാരുടെ വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കൈക്കലക്കുന്നതാണ് പുതിയ തട്ടിപ്പ്. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തിയുടെ സുഹൃത്തുക്കളോടും മറ്റും വാട്‌സ്ആപ്പിലൂടെ പണമാവശ്യപ്പെടും. അശ്ലീല ചിത്രങ്ങള്‍ അയക്കുമെന്ന ഭീഷണിപ്പെടുത്തലുകള്‍ക്കും സാധ്യതയുണ്ട്.ക്ലൗഡ്‌സെക് സി.ഇ.ഒ ആയ രാഹുല്‍ ശശിയാണ് പുതിയ സ്‌കാം കണ്ടെത്തിയത്. സംശയം തോന്നാത്ത രീതിയില്‍ വാട്‌സ്ആപ്പ് യൂസര്‍മാരായ ആളുകളെ വിളിച്ച് അവരോട് ഒരു പ്രതേക നമ്ബറിലേക്ക് വിളിക്കാനായി ആവശ്യപ്പെടും. ആരെങ്കിലും ഹാക്കര്‍ പറഞ്ഞത് പ്രകാരം ആ നമ്ബറിലേക്ക് ഡയല്‍ ചെയ്താല്‍, അവര്‍ തങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്നും ലോഗ്-ഔട്ടാകും. അതോടെ അക്കൗണ്ടിന്റെ നിയന്ത്രണം ഹാക്കറുകെ കൈയ്യിലുമാകും.തന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് കൈവിട്ടുപോയെന്ന് ഇര മനസിലാക്കും മുമ്ബ് തന്നെ ഹാക്കര്‍ കോണ്‍ടാക്ടുകള്‍ക്ക് സന്ദേശങ്ങളയച്ച് തട്ടിപ്പ് തുടങ്ങും. 67, അല്ലെങ്കില്‍ 405 എന്നീ നമ്ബറുകളില്‍ തുടങ്ങുന്ന ഫോണ്‍ നമ്ബറുകളിലേക്ക് വിളിക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയെന്നും രാഹുല്‍ ശശി വിശദീകരിക്കുന്നു.അപരിചിതമായ നമ്ബറുകളില്‍ നിന്നുള്ള കോളുകളും എസ്.എം.എസുകളും വാട്‌സ്ആപ്പ് കോളുകളും മറ്റും അവഗണിക്കല്‍ മാ?ത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാനുള്ള ഏക മാര്‍ഗം.