കുടിവെള്ളമില്ലാതെ വലയുകയാണ് ആയിരത്തിലധികം കുടുംബങ്ങള്‍

കുറ്റിപ്പുറം: ഒരു മാസമായി കുടിവെള്ളമില്ലാതെ വലയുകയാണ് എടച്ചലം കുന്നുംപുറം മുതല്‍ കുറ്റിപ്പുറം ബംഗ്‌ളാംകുന്ന് വരെയുള്ള മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങള്‍. താലൂക്ക് ആശുപത്രിപ്പടി-പേരശ്ശന്നൂര്‍ റോഡിലെ കലുങ്ക് നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്തതോടെയാണ് മുള്ളൂര്‍ക്കടവ് ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നത്.

തകര്‍ന്ന പൈപ്പുകള്‍ ജലവിതരണത്തിന്റെ ചുമതലയുള്ള സ്‌കീം ലെവല്‍ ആക്ടിവിറ്റി കമ്മിറ്റി (എസ്.എല്‍.എ.സി.) ശരിയാക്കിയെങ്കിലും പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കാത്തതുമൂലം ജലവിതരണം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇതുവഴി ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ കഴിയൂ.നിലവിലെ സാഹചര്യത്തില്‍ ജലവിതരണം നടത്തിയാല്‍ പൈപ്പുകള്‍ പൊട്ടുമെന്നതിനാലാണ് ജലവിതരണം പുനഃസ്ഥാപിക്കാത്തത്. മറ്റേതെങ്കിലും സംവിധാനമുപയോഗിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എസ്.എല്‍.എ.സി.

spot_img

Related news

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...