അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ കുറ്റിപ്പുറം എക്സൈസിന്‍റെ പിടിയില്‍

കുറ്റിപ്പുറം: അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ കുറ്റിപ്പുറം എക്സൈസിന്‍റെ പിടിയില്‍.നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്,തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.കുറ്റിപ്പുറം നടുവട്ടം- നാഗപ്പറമ്പ് ഭാഗങ്ങളില്‍ കുറ്റിപ്പുറം എക്സൈസ് നടത്തിയ റെയിഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കള്‍ പിടിയിലായത്.നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീന്‍കുട്ടി മകന്‍ മുഹമ്മദ് ആഷിക്ക്(21), തെക്കേ നാഗപ്പറമ്പ് കുഞ്ഞു മകന്‍ മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (22) എന്നിവരെയാണ് കുറ്റിപ്പുറം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിക്കും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.പ്രിവന്‍റീവ് ഓഫീസര്‍ മുരുകന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗിരീഷ്,ഗോപിനാഥന്‍,കമ്മുക്കുട്ടി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജ എന്നിവര്‍ പാര്‍ട്ടിയില്‍.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...