ഇപാസില്‍ കുരുങ്ങി നാടുകാണിച്ചുരം; ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം

എടക്കര: ക്രിസ്മസ് -പുതുവത്സര ആഘോഷത്തിന് ഊട്ടിയിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കിനിടയില്‍ ഇ-പാസ് പരിശോധനയും കൂടി ആയതോടെ നാടുകാണി ചുരത്തില്‍ മണിക്കൂറുകളുടെ ഗതാഗതതടസ്സം. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ രാവിലെ 6.30 മുതല്‍ 11.30 വരെയാണ് ചുരത്തില്‍ ഗതാഗതക്കുരുക്കുണ്ടായത്.

നാടുകാണി ടോള്‍ ചെക്‌പോസ്റ്റിലാണ് ഇ-പാസ് പരിശോധിക്കുന്നത്. വാഹനങ്ങള്‍ ഏറെയും ഇപാസില്ലാതെയാണ് എത്തുന്നത്. ഇതിനാല്‍ ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ തന്നെ പാസ് എടുത്തുനല്‍കുകയാണ്. ഇതിനു സമയമെടുക്കുന്നുണ്ട്. ഇതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണമായത്.

ടൂറിസ്റ്റ് ബസുകള്‍ താഴെ നാടുകാണി മോട്ടര്‍ വാഹന വകുപ്പ് ചെക്‌പോസ്റ്റിലും പരിശോധനയ്ക്ക് നിര്‍ത്തിയിടേണ്ടിവരുന്നതും ഗതാഗതം മുടക്കുന്നുണ്ട്. ഇ-പാസ് പരിശോധന ആഘോഷ വേളകളില്‍ നിര്‍ത്തിവയ്ക്കണമെന്ന് നീലഗിരിയിലെ വ്യാപാരികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി എന്നാണ് അധികൃതര്‍ വ്യക്തമാകുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ ഗതാഗതം കൂടുതല്‍ തടസ്സപ്പെടാനിടയുണ്ട്.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...