കോട്ടയ്ക്കല്‍: പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.യുടെ വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി മണ്ഡലത്തില്‍നിന്ന് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം നടന്നു. ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം 4.30 വരെ മണ്ഡലത്തിലെ രണ്ടു കേന്ദ്രങ്ങളിലായാണ് എന്‍എംഎം സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കായി പരിശീലനം നടന്നത്. എംഎല്‍എ പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങളുടെ വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായാണ് മണ്ഡലത്തില്‍നിന്ന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചത.് ഒന്നാമത്തെ കേന്ദ്രമായ വൈക്കത്തൂര്‍ എ.യു.പി. സ്‌കൂളില്‍ കുറ്റിപ്പുറം, ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, ആതവനാട്, കല്‍പ്പകഞ്ചേരി പഞ്ചായത്തുകള്‍, വളാഞ്ചേരി നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം നടന്നത്.
പൊന്മള പഞ്ചായത്ത്, കോട്ടയ്ക്കല്‍ നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ടാം കേന്ദ്രമായ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസില്‍ വെച്ചായിരുന്നു പരിശീലനം. നിരവധി വിദ്യാര്‍ഥികളാണ് പരിശീലനം പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുകേന്ദ്രങ്ങളിലുമെത്തിയത്.
നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം നടന്നു
