തിരൂരങ്ങാടിയിൽ ദാരുണ അപകടം; ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് 20-കാരന് ദാരുണാന്ത്യം

മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ ഷാദില്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്‍സല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്‍. മീനാര്‍കുഴിയിലെ സജീവ എം.എസ്.എഫ് പ്രവര്‍ത്തകനാണ്. ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഷാദിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷാബില്‍, ഷിഫ, റിഫ.

spot_img

Related news

വേങ്ങരയെ നടുക്കിയ കൊലപാതകം; ഉറങ്ങിക്കിടന്ന ഇന്ദറിനെ തലക്കടിച്ചു കൊന്നത് നാട്ടുകാരൻ തന്നെ, പ്രതി അറസ്റ്റിൽ

മലപ്പുറം: അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട...

മലയാളത്തിൽ വോട്ടഭ്യർത്ഥിച്ച് പ്രിയങ്ക; മമ്പാടിനെ ഇളക്കിമറിച്ച് വണ്ടൂരിലെ ‘സർപ്രൈസ്’ റോഡ് ഷോ!

മലപ്പുറം: വണ്ടൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാറിനായി മലയാളത്തില്‍...

ബസിനുള്ളിലെ അതിക്രമം: 54കാരനെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു; അതിജീവിതയ്ക്ക് നീതി!

മലപ്പുറം: ബസില്‍വച്ച് 14കാരിയെ ശല്യംചെയ്ത കേസില്‍ ബന്ധുവായ 54കാരന് 11 വര്‍ഷം...

വിജയം സുനിശ്ചിതം; വികസനത്തുടർച്ചയ്ക്കായി അബ്ദുറഹിമാൻ, തിരൂരിൽ ആവേശപ്പോരാട്ടം

താനൂരിലെ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇത്തവണ തിരൂർ പിടിക്കാൻ...

യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കൊണ്ടോട്ടിയിലെ പ്രധാന കണ്ണി എക്സൈസ് പിടിയിൽ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ...