കുറ്റിപ്പുറം: ക്രയിന്‍ ഇടിച്ചു തകര്‍ന്ന കുറ്റിപ്പുറം പാലത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണിക്കായി ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിടും. രാത്രി 12 മുതല്‍ നാളെ പുലര്‍ച്ചെ 3 വരെയാണ് കുറ്റിപ്പുറം പാലം വഴിയുള്ള ഗതാഗതം തടയുക. നരിപ്പറമ്പ്- ചമ്രവട്ടം പാലം വഴിയും പള്ളിപ്പുറം- വെള്ളിയാങ്കല്ല് പാലം വഴിയും ഗതാഗതം തിരിച്ചുവിടും. ഒരു ദിവസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ നാളെ രാത്രിയും ജോലി തുടരാനാണ് തീരുമാനം.