തൊണ്ടിമുതലുകള്‍ നശിപ്പിക്കാതെ സൂക്ഷിക്കണം; കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി

മലപ്പുറം: പോലീസ് കണ്ടെടുക്കുന്ന തൊണ്ടിമുതലുകള്‍ നശിക്കാതെ സൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി. വിവിധ കേസുകളുടെ അന്വേഷണത്തില്‍ സുപ്രധാന തെളിവാകുന്ന തൊണ്ടിമുതലുകള്‍ക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തണം. ക്രൈം ബ്രാഞ്ച് എ ഡി ജി പി, ക്രമസമാധാന പാലന ചുമതലയുള്ള എ ഡി ജി പി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക തെളിവായിരുന്ന ചില തൊണ്ടിമുതലുകള്‍ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളും ഡി വൈ എസ് പിയായിരുന്ന കെ സാമുവലും ചേര്‍ന്ന് തൊണ്ടിമുതലുകള്‍ നശിപ്പിച്ചുകളഞ്ഞെന്ന് 2020 ഡിസംബര്‍ 23ന് അഭയ കേസിലെ പ്രതികളെ സി ബി ഐ കോടതി ശിക്ഷിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പ് വരുത്തണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പോലീസ് മേധാവിക്ക് നിവേദനം നല്‍കിയിരുന്നു.

spot_img

Related news

കേരളത്തിൽ പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’; പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; കടവന്ത്രയിൽ എസ്.എച്ച് കോളേജ് – ലോ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനത...

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു, ഫയലുകളിൽ വലിയ അവ്യക്തതയെന്ന് മന്ത്രി ഒ.ജെ. ജനീഷ്

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒ.ജെ. ജനീഷ്....

റബീഉൽ അവ്വൽ മാസപ്പിറവി; നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ച

ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നായ റബീഉൽ അവ്വലിന് തുടക്കമായി. ഇന്ന് ഓഗസ്റ്റ്...

ഉത്തരാഖണ്ഡ് ചമോലിയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകി വൻ ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകിയുണ്ടായ അപകടത്തിൽ...