അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിന്റെ കൊലപാതകത്തില്‍ മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി വിജീഷ്, ആക്കപ്പറമ്പ് സ്വദേശി മധുസൂദനന്‍, ഉണ്യാല്‍ സ്വദേശി നജ്മുദീന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് വേണ്ട സഹായം നല്‍കിയവരാണ് ഇവര്‍.
ജലീലിനെ നെടുമ്പാശ്ശേരിയില്‍ നിന്നും പെരിന്തല്‍മണ്ണ വരെ എത്തിച്ച ആളാണ് വിജീഷ്. മധുസൂദനന്‍ മര്‍ദനസമയത്ത് യഹിയയുടെ കൂടെ ഉണ്ടായിരുന്നു. ജലീലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റാന്‍ സഹായിച്ചത് മധുസൂദനനാണ്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട യഹിയക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുത്തത് നജ്മുദീന്‍ ആണ്. യഹിയയെ പാണ്ടിക്കാട് ഒളിത്താവളത്തില്‍ എത്തിച്ചതും മൊബൈലും സിമ്മും ലഭ്യമാക്കാന്‍ സഹായിച്ചതും ഇയാളാണ്. ഇവരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ പിടിയിലായ പ്രതികളുടെ എണ്ണം 12 ആയി.