മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ മത്സരത്തിന്; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.

മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മകന്‍ പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബിജു മേനോന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും അവര്‍ഡിനായി മത്സരിക്കുന്നുണ്ട്.

മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, നിമിഷ സജയന്‍, അന്ന ബെന്‍, രജീഷ വിജയന്‍, ദര്‍ശന രാജേന്ദ്രന്‍, ഐശ്വര്യലക്ഷ്മി, ഉര്‍വശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പന്‍, ദിവ്യ പിള്ള, അഞ്ജു കുര്യന്‍, ദിവ്യ എം.നായര്‍, വിന്‍സി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.

വണ്‍, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങള്‍. ദൃശ്യം2 ആണ് മോഹന്‍ലാല്‍ ചിത്രം. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ?ഗോപിയും മത്സര രം?ഗത്തുണ്ട്. റിലീസ് ചെയ്തത് മുതല്‍ ഏറെ ശ്രദ്ധനേടിയ റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. ‘നിഷിദ്ധോ’,’ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ് പോര്‍ട്രെയ്റ്റ്‌സ് ‘ എന്നിവ മികച്ച സിനിമയ്ക്കുള്ള മത്സരത്തിനുണ്ട്.

spot_img

Related news

ആരാധകര്‍ക്ക് സര്‍പ്രൈസ്; എമ്പുരാന്‍ ട്രെയിലര്‍ നേരത്തെ എത്തി, മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസ്‌

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ്...

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷനിലേക്ക് എത്തില്ല

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക്...

മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു: രമേശ് ചെന്നിത്തല

സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലന്‍സ്...

ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നു: മോഹന്‍ലാല്‍

ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടന്‍ മോഹന്‍ലാല്‍. 'പാസ്റ്റ് നെവര്‍ സ്റ്റേ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...