കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പരിഗണിക്കുന്നതിന് നിയമ തടസമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പരിഗണിക്കുന്നതിന് നിയമ തടസമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 1972 ലെ വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 11 (1) (ബി) വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ജീവനും സ്വത്തിനും ഭീക്ഷണി ഉയര്‍ത്തുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് കെ. മുരളീധരന്‍ എം.പി യെ അറിയിച്ചു. സ്റ്റേറ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 1,2,3 പട്ടികകള്‍ പ്രകാരം
ഇത്തരം ജീവികളെ കൊല്ലാന്‍ അധികാരമുണ്ട്. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കാത്ത വിധം കാട്ടുപന്നിയെ കൊല്ലാന്‍ ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക്
അധികാരമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവെച്ചുകൊല്ലുന്നതിനുള്ള അധികാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാമെന്ന വ്യവസ്ഥയുള്‍പ്പെടുത്തി, ഇതുസംബന്ധിച്ച നിയമം
ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനിച്ചത്. പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര വനം മന്ത്രിയുടെ വിശദീകരണം.

spot_img

Related news

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും, പൈജാമയുടെ വള്ളിപൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും...

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക്...

286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിൽ

ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും...

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ വെടിവെച്ച് പോലീസ്

ഉത്തര്‍പ്രദേശ് ഹത്രാസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി...

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട...