യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, ആ കാര്യത്തിൽ ഇന്റർനാഷണൽ കോൺഗ്രസ് പക്വതയോടെ തീരുമാനമെടുക്കും’; ഷിബു ബേബി ജോൺ

കേരളത്തിൽ ഭരണം മാറണമെന്ന ഒറ്റ വികാരത്തിൽ ആണ് ജനം വോട്ട് ചെയ്തതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇത്തവണ നടന്നത് വ്യക്തികളെ നോക്കിയുള്ള വോട്ടിംഗ് അല്ല. ജനങ്ങൾക്ക് കേരളത്തിലെ ഭരണം മാറണമെന്ന ഒറ്റ അജണ്ട.ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സിപിഐഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയുടെ മികവോ പോരായ്മകളോ അല്ല ജനം നോക്കിയത്. മറിച്ച് ഈ ഭരണം മാറണം എന്നത് മാത്രമായിരുന്നു വോട്ടർമാരുടെ ചിന്ത. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. അത് തിരിച്ചറിയാൻ സാധിക്കില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, അതൊരു നേട്ടമായി കരുതുന്നു.

ആ കാര്യത്തിൽ ഇന്റർനാഷണൽ കോൺഗ്രസ് പക്വതയോടെ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.യോഗ്യരായ ഒന്നിലധികം പേർ മുന്നണിയിലുണ്ടെന്നത് പോസിറ്റീവായ കാര്യമാണ്. പൊതുസമ്മതനായ ഒരാളെ തർക്കങ്ങളില്ലാതെ തന്നെ മുന്നണി നിശ്ചയിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ലെന്നും പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരല്ല കേരളത്തിലെ വലിയൊരു വിഭാഗമെന്നും എന്നാൽ അവരുടെ പ്രവർത്തനശൈലി അവരെ നാശത്തിലേക്കാണ് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Related news

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത്...

വസതിയിൽ നിന്ന് ‘കണക്കിൽപ്പെടാത്ത പണം’; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത്...

ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ്; സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാൽ

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍...

ഫണ്ടിനെ ഓർത്ത് കരയേണ്ട, കട്ടവരെ നോക്കിയാൽ മതി…. മാധ്യമപ്രവർത്തകർക്ക് നേരെ ചൂടായി സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ...

സംവിധായകൻ രഞ്ജിത്തിന് ജാമ്യം; ഉപാധികളോടെ പുറത്തേക്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍...