കാര്‍ത്തല: ചുങ്കം മര്‍ക്കസ് കോളേജിന് സമീപം മുമ്പ് ടോറസ് ഇടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികനായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. ആതവനാട് സ്വദേശി കളത്തില്‍കൊടി യാസിര്‍ ആണ് മരിച്ചത്. ആതവനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെടി സലീന മുസ്തഫയുടെ ഭര്‍തൃസഹോദരപുത്രനാണ്. ആതവനാട് സ്വദേശിയായ സഹപാഠി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.കഴിഞ്ഞ നവംബര്‍ 1നായിരുന്നു സംഭവം.