കലോത്സവം കഴിഞ്ഞ് വരുമ്പോള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു; സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ കേസ്

കൊച്ചി: എറണാകുളം പിറവത്ത് സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. ഉപജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. അധ്യാപകനൊപ്പം വിദ്യാര്‍ഥിനി തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു കുട്ടിയെ അധ്യാപകന്‍ ഉപദ്രവിച്ചത്. കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പിറവം പൊലീസ് ആണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി. അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

spot_img

Related news

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നൽകി സുപ്രീം കോടതി, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി

ദില്ലി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം...

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍...

ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല, കോടതി വിധി മാനിക്കാതിരിക്കാനാകില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ മുകേഷ്

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും...

ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത് 4 കിലോ കഞ്ചാവ് 

കൊല്ലം: ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത്...

‘ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ട്’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അടൂര്‍ പ്രകാശ്

ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ്...