വിദ്യാര്‍ത്ഥി കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചുങ്കത്തറ കൈപ്പിനി തെമ്പാല ഹമീദ് – സബ്‌ന ദമ്പതികളുടെ മകന്‍ ഷാബിന്‍ഷാന്‍ (11) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാവിലെ പതിനൊന്നരയോടെ കൈപ്പിനി കടവിലാണ് അപകടം. സഹോദരങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഷാബിന്‍ഷാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.ഉടന്‍തന്നെ കുട്ടിയെ ചുങ്കത്തറ മാര്‍ത്തോമ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നിലമ്പൂര്‍ വല്ലപ്പുഴ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.