സംസ്ഥാനത്ത് ജനുവരിമുതല്‍ സെപ്റ്റംബര്‍വരെ പരിശോധിച്ച 42 ശതമാനം സാംപിളുകളില്‍ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളര്‍ത്തുനാനായ്ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകള്‍ പരിശോധിച്ചതില്‍പ്പെടുന്നു.മൊത്തം 520 സാംപിളുകള്‍ നോക്കിയതില്‍ 221 എണ്ണം പോസിറ്റീവായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആന്റി റാബീസ് റീജണല്‍ലാബുകളില്‍നിന്നുള്ള കണക്കുകള്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസാണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ലാബുകള്‍.