മണ്ണെണ്ണയുടെ വില വീണ്ടും വര്‍ധിപ്പിച്ചു; 100 കടന്ന് മണ്ണെണ്ണ


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.14 രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി ഉയര്‍ന്നു. അതേസമയം, നിലവിലെ സ്റ്റോക്ക് തീരുന്നതുവരെ 84 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മെയ് മാസം ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മീഷന്‍, സി ജി എസ് റ്റി, എ സ് ജി എസ് റ്റി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

spot_img

Related news

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനായി....

തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു....

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ദേശീയ...

കൊവിഡ് വ്യാപനം: ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍...

33 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി; കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തെരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തെരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി....

LEAVE A REPLY

Please enter your comment!
Please enter your name here