‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു. അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്‌കോസി പരിക്രമ’ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചത്.

പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ‘ശുദ്ധി’ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം. രാം പഥിലെ ഇറച്ചി കടകൾ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.

കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്.

നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.

spot_img

Related news

ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ വന്ദേ മാതരം നിർബന്ധം; ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം

ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ...

രാജ്യം സ്തംഭിക്കും; കേന്ദ്ര നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ...

യാത്രക്കാർ ശ്രദ്ധിക്കുക! റെയിൽവേ ടിക്കറ്റിംഗിന് ഇനി പുതിയ ആപ്പ്; മാർച്ച് മുതൽ റെയിൽ വൺ നിലവിൽ വരും

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ...

തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നു; ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, നടപടികൾ അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ....

ചെന്നൈയിൽ മലയാളി നടിക്ക് നേരെ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ....