എളമക്കരയിൽ കൊല്ലപ്പെട്ട പെൺകുട്ടി നേരിട്ടത് കൊടും പീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. പെണ്‍കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള പരാമര്‍ശം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും പീഡനം നടന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടിയെ ഉപദ്രവിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.

കഴിഞ്ഞ മാസം 16-ാം തിയതിയാണ് എളമക്കരയിലെ വാടകവീട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മുറിവുള്ളതായി പരാമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇത് ഗൈനക്കോളജിസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു. അന്തിമ റിപ്പോര്‍ട്ടിലാണ് കുട്ടി നേരിട്ടത് കൊടുംക്രൂരതയെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്.

സംഭവത്തില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നായിരുന്നു സംഭവത്തില്‍ പൊലീസിന്റെ ആദ്യ നിഗമനം. കുട്ടിയും പിതാവും ജീവനോടെയില്ലാത്തതിനാല്‍ അന്വേഷണം അതിസങ്കീര്‍ണമാണ്. കുട്ടിയെ പീഡിപ്പിച്ചതാരെന്ന് പരമാവധി വേഗത്തില്‍ അന്വേഷിച്ച് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

സിസിടിവി ക്യാമറയിൽ തോർത്തിട്ടു; വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി 27 പവൻ കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തിത്തുറന്ന് വൻ കവർച്ച. 27 പവനും...

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്നത്തോടെ അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു....

അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത...

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടുപന്നി പാഞ്ഞടുത്തു; പുനലൂരിൽ തൊഴിലാളി മരിച്ചു

കൊല്ലം: പുനലൂരിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര...

അമ്മേ ബിഗ് സല്യൂട്ട്! നിയമലംഘകനെ വിറപ്പിച്ച പ്രഭാവതിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ അഭിനന്ദനം; സ്കൂട്ടർ യാത്രികനെതിരെ എംവിഡി നടപടി

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....