22 യുട്യൂബ് ചാനലുകള്‍ കൂടി ബ്ലോക്ക് ചെയ്തു കേന്ദ്രസര്‍ക്കാര്‍

22 യുട്യൂബ് ചാനലുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ദേശീയ സുരക്ഷയും രാജ്യത്തിന്റെ വിദേശബന്ധങ്ങളെയും കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബ്ലോക്ക് ചെയ്തവയില്‍ 18 എണ്ണം ഇന്ത്യന്‍ യുട്യൂബ് ചാനലുകളും നാലെണ്ണം പാകിസ്താനില്‍ നിന്നുള്ളവയുമാണ്.

ടെലിവിഷന്‍ ചാനലുകളുടെ ലോഗോ പതിച്ചും വ്യാജ തമ്പ് നെയിലുകള്‍ നല്‍കിയും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ബ്ലോക്ക് ചെയ്യപ്പെട്ട ചാനലുകളെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2021ല്‍ കൊണ്ടുവന്ന ഐടി നിയമപ്രകാരമാണ് മന്ത്രാലയത്തിന്റെ നടപടി.

മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവയ്ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട യുട്യൂബ് ചാനലുകള്‍ക്കെല്ലാം കൂടി 2.60 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്നും മന്ത്രാലയം പറയുന്നു. 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 78 യുട്യൂബ് ചാനലുകളും നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

spot_img

Related news

സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടത്തി; പെൺസുഹൃത്തിനെ കാണാൻ നിയന്ത്രണരേഖ ലംഘിച്ച പാക് യുവാവിനെ ഇന്ത്യ തിരിച്ചയച്ചു

ശ്രീനഗർ: പെൺസുഹൃത്തിനെ കാണാനായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ...

“വിമതർ രാജ്യദ്രോഹികൾ, ജനങ്ങളിലേക്ക് ഇറങ്ങാൻ ധൈര്യമുണ്ടോ?”; തൃണമൂലിൽ പടയൊരുക്കം ശക്തമാക്കി മമതാ ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി...

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക്...

മുംബൈയിൽ പ്രളയസമാനമായ കനത്ത മഴ; 12 മണിക്കൂറിൽ 200 മി.മീറ്റർ മഴ, ജനജീവിതം സ്തംഭിച്ചു

മുംബൈ: ശനിയാഴ്ച മുംബൈയിലും സമീപ പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴയിൽ വ്യാപക...