പ്രതി സിസിടിവിയില്‍ കണ്ട ആള്‍ തന്നെ; ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍ നിന്നും പണം കവര്‍ന്നയാള്‍ പിടിയില്‍

മലപ്പുറം: അരീക്കോട് ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍ നിന്നും 50000 രൂപ മോഷ്ടിച്ച ആള്‍ പിടിയില്‍. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58) ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി അബ്ബാസ് കടന്നു കളഞ്ഞത്. സമാനമായ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ബാസെന്ന് പൊലീസ് പറഞ്ഞു.

അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് മോഷണമുണ്ടായത്. സ്‌കാനിംഗിനായി രോഗിയെ കൊണ്ടുപോയതിന് പിന്നാലെയാണ് മുറിയില്‍ കവര്‍ച്ച നടന്നത്. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ അടക്കാന്‍ കരുതി വച്ച പണമാണ് കവര്‍ന്നത്. അന്ന് അബ്ബാസിന്റെ സിസിടിവി ദ്യശ്യങ്ങള്‍ സഹിതമാണ് രോഗിയുടെ ബന്ധുക്കള്‍ അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മുറിയില്‍ നിന്നും ഇയാള്‍ ഇറങ്ങുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു. എന്തിനാണ് മുറിയില്‍ കയറിയതെന്ന ചോദ്യത്തിന് മുറി മാറിപ്പോയതാണെന്നായിരുന്നു പ്രതിയുടെ മറുപടി.

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...