ദേശീയഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയില്‍ നിന്നിറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

ചെന്നൈ: നിയമസഭയില്‍ ദേശീയ ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. സമ്മേളനം ആരംഭിച്ചപ്പോള്‍ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കര്‍ അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. തമിഴ്‌നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയിലേക്കെത്തിയപ്പോള്‍ സ്പീക്കര്‍ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു.

‘ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ വച്ച് ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്’ രാജ്ഭവന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിയമസഭാ സ്പീക്കര്‍ എം അപ്പാവു തമിഴില്‍ വായിച്ചു. രാജ്ഭവനും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രംഗങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 2022 ല്‍ ‘ദ്രാവിഡ മോഡല്‍’ എന്ന പദപ്രയോഗത്തിന് പുറമെ ബിആര്‍ അംബേദ്കര്‍, പെരിയാര്‍, സിഎന്‍ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും വായിക്കാന്‍ ആര്‍ എന്‍ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

2021ല്‍ തമിഴ്‌നാട് ഗവര്‍ണറായി ആര്‍ എന്‍ രവി ചുമതലയേറ്റതു മുതല്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരുമായി ഇത്തരം വാഗ്വാദങ്ങള്‍ നടന്നു വരികയാണ്. ബിജെപി വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ബില്ലുകളും നിയമനങ്ങളും തടയുന്നുവെന്നും സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ നിയമനിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന തനിക്ക് നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ അന്ന് പ്രതികരിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയിലും രാഷ്ട്രപതി ഭവനിലും എത്തിയിരുന്നു.

spot_img

Related news

മഹാരാഷ്ട്രയിൽ പ്രകൃതിക്ഷോഭം; മുംബൈയിൽ കുടിലുകൾ തകർന്ന് 5 കുട്ടികളടക്കം 6 മരണം; ഉത്തരേന്ത്യയിലും അതിതീവ്ര മഴ

മഹാരാഷ്ട്ര ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. മുംബൈയിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം; ആദ്യ സ്റ്റോപ്പ് ഇന്തോനേഷ്യ!

ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര...

സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടത്തി; പെൺസുഹൃത്തിനെ കാണാൻ നിയന്ത്രണരേഖ ലംഘിച്ച പാക് യുവാവിനെ ഇന്ത്യ തിരിച്ചയച്ചു

ശ്രീനഗർ: പെൺസുഹൃത്തിനെ കാണാനായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ...

“വിമതർ രാജ്യദ്രോഹികൾ, ജനങ്ങളിലേക്ക് ഇറങ്ങാൻ ധൈര്യമുണ്ടോ?”; തൃണമൂലിൽ പടയൊരുക്കം ശക്തമാക്കി മമതാ ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി...

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക്...