തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്. കരള്‍ രോഗം സംബന്ധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയില്‍ ഇന്നലെയാണ് അന്ത്യം. ചെന്നൈ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സുരേഷ് സംഗയ്യ സിനിമയിലേക്ക് എത്തുന്നത് കാക്ക മുട്ടൈ സംവിധായകന്‍ മണികണ്ഠന്റെ സഹായിയായാണ്. വിധാര്‍ഥ് നായകനായ ഒരു കിഡയിന്‍ കരുണൈ മനു അരങ്ങേറ്റ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രേജിയെ നായകനാക്കി സത്യ സോധനൈ എന്ന ചിത്രം പുറത്തിറക്കിയിരുന്നു. സെന്തിലിനെ നായകനാക്കി, ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിന്റെ പണിപ്പുരയിലുമായിരുന്നു സുരേഷ് സംഗയ്യ. സംവിധായിക ഹലിത ഷമീം, ഛായാഗ്രാഹകന്‍ ശരണ്‍, സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു.