നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത;ഒരാള്‍ കസ്റ്റഡിയില്‍

പാലക്കാട്: നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. പുതുപ്പള്ളി തെരുവ് സ്വദേശി അനസിനെ ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരുക്കേറ്റു എന്ന പേരില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രിയോടെ അനസ് മരണമടയുകയായിരുന്നു. തുടര്‍ന്ന് യുവാവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നരികുത്തി സ്വദേശി ഫിറോസിനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. അടികൊണ്ടയുടന്‍ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയില്‍ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നില്‍ വെച്ചാണ് അനസിനെ ഫിറോസ് മര്‍ദ്ദിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാല്‍ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. പാലക്കാട് നരികുത്തിയില്‍ സ്വദേശികളാണ് മരിച്ച അനസും ഇദ്ദേഹത്തെ ആക്രമിച്ച ഫിറോസും. ഉച്ചയോടെയാണ് അനസ് ആക്രമിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസ് രാത്രിയോടെ മരണമടഞ്ഞു.

spot_img

Related news

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം : 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....

ഗവര്‍ണറുടെ യാത്രകള്‍ക്കായി ഖജനാവില്‍ നിന്നും ചെലവായത് ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ 4.30ക്ക്...

എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്....

LEAVE A REPLY

Please enter your comment!
Please enter your name here