മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘മൂവ് ഔട്ട്’ പറഞ്ഞ്‌ സുരേഷ് ഗോപി

തൃശൂര്‍ പൂരവിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൂവ് ഔട്ട് എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി നല്‍കിയത്. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും ആംബുലന്‍സിലല്ല പോയതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണ് പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണമെന്നും അദ്ദേഹം പരിഹസിച്ചു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല.

തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ് സിനിമ. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തില്‍ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും സുരേഷ് ഗോപി നവീന്‍ ബാബു വിഷയം ഉയര്‍ത്തി ചോദിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് തൃശൂര്‍ പൂരം വിവാദത്തില്‍ ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ്. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

spot_img

Related news

പൊറോട്ടയ്ക്കൊപ്പം ഇറച്ചിക്കറി നൽകിയില്ല; കടയുടമയെ ആക്രമിച്ചതായി പരാതി

കൊച്ചി: ഓണത്തിന് മുൻപ് പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ തട്ടുകട...

തൃശൂർ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; ഡി.സി.സി പ്രസിഡന്റിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നു. സൈബർ പൊലീസ് കേസെടുത്തതിന്...

ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്; തിരുവനന്തപുരത്ത് നിരവധി പേർക്ക് പണം നഷ്ടമായി

തിരുവനന്തപുരം: നഗരത്തിലെ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ...

നടുവണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര...

ലഹരിമരുന്ന് വേട്ട: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ കച്ചവടം നടത്തിയ രണ്ടുപേർ കൂടി പിടിയിൽ!

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ...