സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ സേവനം നിലച്ചു; ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചു

തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമുള്ള സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സൺ ഏവിയേഷന്റെ പുതിയ നിർദേശം. ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക.

നിലവിൽ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. പുതിയ നിർദേശം അംഗീകരിച്ചാൽ ആവശ്യാനുസരണം മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിലേക്ക് സേവനം മാറും.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെയാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീട് ചിപ്സൺ ഏവിയേഷനുമായി കരാർ നിലവിൽ വരികയായിരുന്നു.

കരാർ പുതുക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

spot_img

Related news

ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ച നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെടും; കേരള ചലച്ചിത്ര അക്കാദമി കത്തയക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ...

കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവം; താത്കാലിക ജീവനക്കാരൻ സസ്പെൻഷനിൽ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് വയോധികയുടെ എക്സ്റേ...

കാസർകോട് കന്യപ്പാടിയിൽ കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക് പരുക്ക്

കാസർകോട്: അമിതവേഗതയിൽ സഞ്ചരിച്ച രണ്ട് കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട്...

അങ്കമാലിയിൽ പത്താം ക്ലാസുകാരിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിക്ക് സമീപം...

ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം; തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ മാത്രമായി വിതരണം വെട്ടിച്ചുരുക്കി

പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം. തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ...