തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി 891373 വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതും.
എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഐടി പ്രാക്ടിക്കൽ മെയ് മൂന്ന് മുതൽ 10 വരെയായിരിക്കും. എസ്‌എസ്‌എൽസിക്ക് റെഗുലറിൽ 4, 26,999 കുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 408 പേരും എഴുതുന്നുണ്ട്. ആകെ 2962 പരീക്ഷാ സെന്ററുകളുണ്ട്. ഗൾഫ് മേഖലയിൽ 574 കുട്ടികൾ എഴുതുന്നുണ്ട്. ലക്ഷദ്വീപിൽ ഒമ്പതുസെന്ററുകളിലായി 882 കുട്ടികളുമുണ്ട്.