ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു; രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ്‌

പൊന്നാനി: ഭാരതപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാല്‍ ഇത്തവണ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചമ്രവട്ടം റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ക്കടിയിലൂടെയുള്ള ചോര്‍ച്ച കാരണമാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണമായതെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ പറയുന്നു. പുഴയില്‍ ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ നരിപ്പറമ്പ് പ്ലാന്റിലേക്ക് വെള്ളമടിക്കുന്നതിന്റെ അളവ് പ്രതിദിനം കുറഞ്ഞ് വരികയാണിപ്പോള്‍.

സമഗ്ര കുടിവെള്ള പദ്ധതിയുടെ കീഴില്‍ വരുന്ന പൊന്നാനി നഗരസഭയിലും, മാറഞ്ചേരി, വെളിയന്‍കോഡ്, പെരുമ്പടപ്പ്, എടപ്പാള്‍, വട്ടംകുളം, തവനൂര്‍, ആലങ്കോട്, കാലടി പഞ്ചായത്തുകളിലേയും ശുദ്ധജല വിതരണ തോത് ക്രമാതീതമായി കുറയാനാണ് സാധ്യത. നരിപ്പറമ്പിലെ ജലസംഭരണിയിലേക്കുള്ള പമ്പിംഗും ക്രമാനുഗതമായി വെട്ടിച്ചുരുക്കാനാണ് നീക്കം.

spot_img

Related news

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...