വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുലിനെതിരെ വീണ്ടും പരാതി; കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി മറ്റൊരു യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. രാഹുലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി യുവതി.

നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചു. പരാതിയിൽ ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി.

ലൈംഗിക ഉദ്ദേശത്തോടെ രാഹുൽ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവർത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.

വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നൽകി. രാഹുൽ വേട്ടക്കാരനെന്ന് യുവതി പരാതിയിൽ പറയുന്നു.

spot_img

Related news

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം,...

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000...

കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്; ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ...