ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂര്‍ ജില്ലയിലെ നെല്ലിക്കുപ്പത്തിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16), എം സുമുദ (18) എന്നിവരാണ് മരിച്ചത്.നെല്ലിക്കുപ്പത്തിനടുത്തുള്ള ഗ്രാമത്തില്‍ നിന്നെത്തിയ സംഘത്തിലെ പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. ഇവര്‍ കെടിലാം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നദിയിലെ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ തടയണയ്ക്ക് സമീപത്തെ ചുഴിയില്‍പ്പെട്ട രണ്ട് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടതെന്നാണ് എന്നാണു പ്രാഥമിക വിവരം. അപകടത്തില്‍ പെട്ടവരെ കടലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും ഏഴ് പേരും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
