ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. ഗസറ്റിൽ 2015ലെ സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 

2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള്‍ 2015ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സര്‍ക്കാരിന്‍റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

spot_img

Related news

ഓട്ടോയില്‍ കടത്തുകയായിരുന്ന 2.30 കോടി രൂപ പിടികൂടി പൊലീസ്

പാലക്കാട്: പാലക്കാട് വീണ്ടും അനധികൃതമായി കടത്തിയ പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയില്‍...

പിഎം ശ്രീ: ‘സിപിഐയുടെ മന്ത്രിമാരെ കബളിപ്പിച്ചു; അസാധാരണ തിടുക്കത്തോടെ ഒപ്പുവെച്ചു’; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി...

കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിക്ഷേപ തട്ടിപ്പിനിരയായത് 30,000ത്തിലധികം പേർ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിന്...

വരുന്നൂ, കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; നവംബർ മുതൽ എസ്ഐആർ നടപടികൾ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. കേരളത്തിനൊപ്പം...

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിൽ വിറ്റ സ്വർണ്ണം കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം...