കോട്ടക്കലിൽ വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളിൽ കയറി കടിച്ചു, ദാരുണം

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബ് (8 വയസ് )നാണ് നായയുടെ കടിയേറ്റേത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു. 

spot_img

Related news

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു....

വിവാഹം കഴിഞ്ഞ് പത്താം നാൾ ദുരന്തം; ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശിയായ നവവരൻ മരിച്ചു

വേങ്ങര: സ്‌കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര...

കോട്ടക്കുന്നിൽ ഇനി കൂടുതൽ സമയം നടക്കാം; പ്രഭാത സവാരി സമയം 9 മണി വരെ ദീർഘിപ്പിച്ച് കലക്ടറുടെ ഉത്തരവ്!

മലപ്പുറത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ പ്രഭാത സവാരിക്കും വ്യായാമത്തിനുമുള്ള സമയം...

ബജറ്റിൽ തിളങ്ങി മലപ്പുറം; കാൻസർ സെന്ററും നിലമ്പൂർ കോളേജിന് കെട്ടിടവും, സംസ്ഥാനത്ത് പുതിയ ജില്ലകളും വരുന്നു!

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്കായി വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്....

കരേക്കാട് അറവുമാലിന്യ പ്ലാന്റ് നിർമ്മാണം: എടയൂർ വില്ലേജ് ഓഫീസറെ ജനകീയ സമിതി ഉപരോധിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിലെ കരേക്കാട് പുല്ലംപറമ്പ് പ്രദേശത്ത് ജനവാസ മേഖലയിൽ ആരംഭിക്കാനിരിക്കുന്ന അറവുമാലിന്യ...