സൗദി അറേബ്യയിലെ രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍

സൗദി അറേബ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ . സെയില്‍സ് ഔട്ട്ലെറ്റുകളിലെ സെക്ഷന്‍ സൂപ്പര്‍വൈസര്‍, ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍, അക്കൗണ്ടിങ് ഫണ്ട് സൂപ്പര്‍വൈസര്‍, ഉപഭോക്തൃ സേവനം, ഉപഭോക്തൃ അക്കൗണ്ടന്റ് എന്നിവയില്‍ 100 ശതമാനവും ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എന്നീ മേഖലകളില്‍ 50 ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ജോലി
ചെയ്യുന്ന മേഖലയാണിത്.നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയം അനുവദിച്ച 360 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന്ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. 300 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള എല്ലാ കാറ്ററിങസ്റ്റോറുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമാണ് സ്വദേശിവല്‍ക്കരണം
ബാധകമാകുക.

spot_img

Related news

മഴ, ചായ, ജോൺസൻ മാഷ്… ആഹാ അന്തസ്സ്; മെയ് 21 അന്താരാഷ്‌ട്ര ചായ ദിനം

ഏതാണ് നല്ല ചായ എന്ന ചോദ്യത്തിനുത്തരം പലതാണെങ്കിലും ചായ കുടിക്കാന്‍ പോകാം...

അനുകമ്പയുടെയും കരുതലിന്റെയും മാലാഖമാര്‍; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ...

മെയ് 3; ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം മൗലികവകാശമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും...

‘അമ്മ’യ്ക്കരികില്‍ നിത്യവിശ്രമം; ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹം കബറടക്കി. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നിത്യവിശ്രമം കൊള്ളും.

അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ...