ഹിമാലയയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ ക്യാംപയിൻ

മുംബൈ: രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ ക്യാംപയിൻ. ഹിമാലയയുടെ ഉടമ മുസ്‌ലിമാണെന്നും ഹലാൽ ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്നും അതിനാൽ ബഹിഷ്കരിക്കണം എന്നുമാണ് സംഘ്പരിവാർ ​ഗ്രൂപ്പുകളുടെ ആഹ്വാനം. ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽമീഡിയകളിലൂടെയാണ് ഹേറ്റ്- ബോയ്ക്കോട്ട് ക്യാംപയിൻ. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായിരിക്കുകയാണ്.

ഹിന്ദു ജാഗ്രത സമിതി, ശ്രീരാമ സേന, ബജ്‌റംഗ് ദൾ തുടങ്ങിയ വിവിധ സംഘ്പരിവാ്ർ- തീവ്ര ഹിന്ദുത്വ സംഘടനകളാണ് വിദ്വേഷ പ്രചരണത്തിന് പിന്നിൽ. ഹിമാലയയുടെ, വിദേശ രാഷ്ട്ര കയറ്റുമതിക്ക് നിർബന്ധമായ ഹലാൽ സർട്ടിഫിക്കറ്റുകൾ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം. ഇന്ത്യയിലെ ജിഹാദ് പ്രവർത്തനങ്ങൾക്ക് പണമൊഴുക്കുന്നത് ഹിമാലയ കമ്പനിയാണെന്നും കോടികളാണ് ഓരോ വർഷവും ഹിമാലയ കമ്പനി അക്കൗണ്ടിൽ നിന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത് എന്നും സംഘ്പരിവാർ ​ഗ്രൂപ്പുകളിൽ വ്യാജ പ്രചരണമുണ്ട്.

spot_img

Related news

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ...

ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി....

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷ എം.എൽ.എമാരെ പുറത്താക്കി

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശത്തെ ചൊല്ലി അസാധാരണ...

ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇടവേള 45ൽ നിന്ന് 25 ദിവസമായി കുറച്ചു

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ്. ഗ്രാമീണ മേഖലയിലെ...

ഡൽഹി കെട്ടിടാപകടം; മരണം ഏഴായി

ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. അപകടത്തിൽ ഇതുവരെ...