റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തക തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് ‘ശ്രുതിനിലയ’ത്തില്‍ ശ്രുതി (28)യെയാണ് ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സിന്റെ ബംഗളൂരു ഓഫിസിലായിരുന്നു ശ്രുതി ജോലി ചെയ്തിരുന്നത്.

നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.

അതേസമയം, ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ്.

spot_img

Related news

ഇന്ന് മാര്‍ച്ച് 8; സ്‌നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍

ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,...

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: തീയതി, തീം, ചരിത്രം

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: എല്ലാ വർഷവും മാർച്ച് 8 ന്...

11 ഉം12 ഉം വയസുള്ള സ്വന്തം വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

മാതാപിതാക്കളോളം ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന, നിലനിന്നിരുന്ന വിശ്വാസം. വിദ്യാര്‍ത്ഥികളുടെ...

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍...