ദുബായിൽ ക്ലിനിക്കുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം; ‘100%’, ‘ബെസ്റ്റ്’, ‘മാജിക്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം

ദുബായ്: ക്ലിനിക്കുകളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും നൽകുന്ന പരസ്യങ്ങളിലെ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ദുബായ് ഹെൽത്ത് അതോറിറ്റി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നതും ചികിത്സയെക്കുറിച്ച് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ സൃഷ്ടിക്കുന്നതുമായ അവകാശവാദങ്ങൾ തടയുകയാണ് ലക്ഷ്യം.

‘100%’, ‘യൂണിക്’, ‘ബെസ്റ്റ്’, ‘എക്സ്ക്ലൂസീവ്’, ‘മാജിക്’, ‘നോ സൈഡ് എഫക്ട്സ്’ തുടങ്ങിയ അതിശയോക്തിപരമായ വാക്കുകളും അവകാശവാദങ്ങളും ആരോഗ്യ സേവനങ്ങളുടെ പരസ്യങ്ങളിൽ ഇനി ഉപയോഗിക്കരുതെന്ന് അതോറിറ്റി വ്യക്തമാക്കി.

ഡിഎച്ച്എ ലൈസൻസുള്ള ആരോഗ്യകേന്ദ്രങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ ആരോഗ്യ സേവനങ്ങൾ പ്രചരിപ്പിക്കുന്ന ആരോഗ്യപരിചരണ വിദഗ്ധർക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമാണ്.

ചികിത്സാ ഫലങ്ങളെക്കുറിച്ച് പരസ്യങ്ങളിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളുടെ പിന്തുണ ഉണ്ടായിരിക്കണം. ചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പരസ്യങ്ങളിൽ വ്യക്തമായി പരാമർശിക്കണം.

ആരോഗ്യപരിചരണ വിദഗ്ധർ പങ്കിടുന്ന വിവരങ്ങൾ സത്യസന്ധവും കൃത്യവും വ്യക്തവും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായിരിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

ഒരു ചികിത്സയ്ക്കോ ആരോഗ്യസേവനത്തിനോ അനാവശ്യമായ ആവശ്യം സൃഷ്ടിക്കുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഭാഷയും പരസ്യങ്ങളിൽ ഒഴിവാക്കണം. ചികിത്സയോ സേവനമോ എത്രത്തോളം ഫലപ്രദമാകും എന്നതിനെക്കുറിച്ച് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങളും അനുവദിക്കില്ല.

കൂടാതെ, തങ്ങളുടെ സേവനങ്ങളോ ഉൽപ്പന്നങ്ങളോ മറ്റൊരു ഡോക്ടറുടെയോ ആശുപത്രിയുടെയോ സേവനങ്ങളേക്കാൾ മികച്ചതാണെന്ന് ആരോഗ്യപരിചരണ വിദഗ്ധർ അവകാശപ്പെടരുതെന്നും ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

രോഗികളുടെ സുരക്ഷയും കൃത്യമായ ആരോഗ്യവിവരങ്ങളുടെ പ്രചാരണവും ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യരംഗത്തെ പരസ്യങ്ങളിൽ അതിശയോക്തിപരമായ അവകാശവാദങ്ങൾ ഒഴിവാക്കുകയാണ് പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Related news

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; 12 മരണം, 309 പേർക്ക് പരുക്ക്

സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ...

ദുബായിൽ സ്ട്രീറ്റ് ബോർഡുകൾക്ക് പുതിയ നിറം നൽകാനൊരുങ്ങി മുനിസിപ്പാലിറ്റി; ലക്ഷ്യം പുതിയ വിഷ്വൽ ഐഡന്റിറ്റി

ദുബായ്: നിരത്തുകളിലെ സ്ട്രീറ്റ് ബോർഡുകൾക്കും അഡ്രസ് ബോർഡുകൾക്കും പുതിയ നിറം നൽകാനൊരുങ്ങി...

സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ...

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് വ്യോമപ്രതിരോധ സേന

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം. തെക്കൻ അതിർത്തി...

ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...