സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഇന്ന് മുതൽ 27 വരെ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കും.

ഉത്രാടം, തിരുവോണം ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 25 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് ഉച്ചവരെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

25ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഓണദിവസം മഴയുടെ ശക്തി കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.

spot_img

Related news

ബേപ്പൂർ തോൽവിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ ചതിച്ചെന്ന് വിമർശനം

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...

അർജുൻ ആയങ്കിക്ക് ആശ്വാസം; കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചു

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ്...

ഓണക്കാലത്ത് മദ്യവില്പനയിൽ സർവകാല റെക്കോർഡ്; മൂന്ന് ദിവസത്തിനിടെ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്...

ആലപ്പുഴ വള്ളംകളിക്കിടെ കത്തിക്കുത്ത്; ദേഹത്ത് ഛർദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മൂന്നുപേർക്ക് പരുക്ക്, നാലംഗ സംഘം പിടിയിൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു....