കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച എത്തും. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ചീഫ് സെക്രട്ടറിക്കും പ്രോട്ടോകോള്‍ വിഭാഗത്തിനും ആണ് അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെയാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും വയനാട്ടിലേക്ക് എത്തുക. ഏതൊക്കെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന കാര്യം എസ് പി ജി സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തീരുമാനിക്കും