പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച കൊച്ചിയിലെത്തും. വൈകിട്ട് നാലിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാലരയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് കാലടി ആദിശങ്കരക്ഷേത്രം സന്ദര്‍ശിക്കും. ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മെട്രോ റെയില്‍ രണ്ടാംഘട്ടത്തിന്റെ നിര്‍മാണവും പേട്ട എസ്എന്‍ ജങ്ഷന്‍ പാതയും ഉദ്ഘാടനം ചെയ്യും.

വൈദ്യുതീകരിച്ച ഇരട്ട റെയില്‍പ്പാതയുടെയും സ്‌പെഷ്യല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫിന്റെയും എറണാകുളം സൗത്ത് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും ഉദ്ഘാടനവും നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, മന്ത്രിമാരായ പി രാജീവ്, ആന്റണി രാജു, മേയര്‍ എം അനില്‍കുമാര്‍ എന്നിവരും പങ്കെടുക്കും. രാത്രി എട്ടോടെ കൊച്ചി ടാജ് ഹോട്ടലില്‍ പ്രധാനമന്ത്രി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. വെള്ളി രാവിലെ ഒമ്പതിന് കൊച്ചി കപ്പല്‍ശാലയില്‍, വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് നാവികസേനാ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മംഗളൂരുവിലേക്ക് പോകും.

spot_img

Related news

സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനം. ഏപ്രില്‍...

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കോഴിക്കോട് > കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ...

കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു

പാലക്കാട്> കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ...

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ...

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ...

LEAVE A REPLY

Please enter your comment!
Please enter your name here