ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശിഷ്ട സേവനത്തിന് നല്‍കുന്ന രാഷ്ട്രപതിയുടെ മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 പേര്‍ മെഡലിന് അര്‍ഹരായി. പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എസിപി ബി ജി ജോര്‍ജിനും മെഡല്‍ ലഭിച്ചു. ഡിസിപി വിയു കുര്യാക്കോസ്, എസ്പി പി എ മുഹമ്മദ് ആരിഫ്, ടികെ സുബ്രമണ്യന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനിംഗ്), എസ്പി പി സി സജീവന്‍, എസ്പി കെ കെ സജീവ്, എസ്പി അജയകുമാര്‍ വേലായുധന്‍ നായര്‍, എസ്പി ടി പി പ്രേമരാജന്‍, ഡിസിപി അബ്ദുല്‍ റഹീം അലിക്കുഞ്ഞ്, എസ്പി രാജു കുഞ്ചന്‍ വെള്ളിക്കകത്ത്, എംകെ ഹരിപ്രസാദ് (ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍) എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മലയാളികള്‍.
