സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതായതിനെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

കഴിഞ്ഞ ദിവസം പീക്ക് അവറിൽ മാത്രം 800 മെഗാവാട്ടിന്റെ കുറവാണ് നേരിട്ടത്. രാത്രി ഒൻപത് മണിക്ക് ശേഷവും ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് പലയിടങ്ങളിലും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി.

മാറ്റക്കരാർ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്നും സംസ്ഥാനത്ത് നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന. 300 മെഗാവാട്ടിന്റെ കടംകൊടുക്കൽ അവസാനിച്ചതോടെ പ്രതിസന്ധി കുറയുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ദിവസത്തെ വൈദ്യുതി നിയന്ത്രണം പ്രതിസന്ധി തുടരുന്നതിന്റെ സൂചനയായി.

ചൂട് വർധിച്ചതും മഴ ലഭിക്കാത്തതും വൈദ്യുതി ഉപഭോഗം ഉയർന്നുതന്നെ നിൽക്കാൻ കാരണമായി. അതേസമയം, സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ലെന്നാണ് നിലവിലെ സാഹചര്യം. ഇതിനിടെ, വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ വലയുമ്പോൾ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

spot_img

Related news

മദ്യപിച്ച് ഡ്രൈവിങ്; അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ഥാറിൽ എയർഗണ്ണും പെല്ലറ്റുകളും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ സിനിമാ വ്ലോഗർ അശ്വന്ത് കോക്കിന്റെ...

വെള്ളത്തൊട്ടിയിൽ സഹോദരങ്ങളുടെ മരണം: കൊലപാതകമെന്ന് പൊലീസ് നിഗമനം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ കുട്ടികളുടെ മരണം കൊലപാതകമെന്ന്...

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്: നിർമാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ ക്രമക്കേടുകളിൽ...

മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട്...

സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന; ഈ മാസം ഇൻഫ്ലുവൻസ ബാധിച്ച് 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ...